27 July, 2020 02:51:28 PM


ഏറ്റുമാനൂരില്‍ 33 പേര്‍ക്ക് കോവി‍ഡ്: സ്ഥിരീകരിച്ചവരില്‍ ഏറെയും മറുനാടന്‍ തൊഴിലാളികള്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കോവി‍ഡ്. ഏറെയും മറുനാടന്‍ തൊഴിലാളികളാണ്. ഇന്ന് പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി കണ്ടത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചിരുന്നു. ഇതോടെ മാര്‍ക്കറ്റിന് മുകളില്‍ നിരീക്ഷണത്തില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. 50 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.6K