28 July, 2020 03:33:25 PM


ചൂ​താ​ട്ടം: പ്ര​മു​ഖ ത​മി​ഴ് ന​ട​ന്‍ ഷാം ​ഉ​ള്‍​പ്പ​ടെ 12 പേ​ർ അ​റ​സ്റ്റിൽ; ഒറ്റിയത് മറ്റൊരു നടൻ

​ചെന്നൈ: ചൂ​താ​ട്ടം ന​ട​ത്തി​യ​തി​ന് പ്ര​മു​ഖ ത​മി​ഴ് ന​ട​ന്‍ ഷാം ​ഉ​ള്‍​പ്പ​ടെ 12 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ​യി​ല നു​ങ്കം​മ്പാ​ക്ക​ത്തു​ള്ള ഫ്ളാ​റ്റി​ല്‍ വ​ച്ചാ​ണ് ചൂ​താ​ട്ടം ന​ട​ത്തി​യ​ത്. ന​ട​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫ്ളാ​റ്റ്. ഇ​വി​ടെ നി​ന്നും ചൂ​താ​ട്ട​ത്തി​നു​ള്ള ടോ​ക്ക​ണു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ചൂ​താ​ട്ട​ത്തി​നാ​യി രാ​ത്രി ഏ​റെ വൈ​കി നി​ര​വ​ധി ന​ട​ന്മാ​ർ ഇ​വി​ടെ​യെ​ത്താ​റു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.


സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ന​ട​ന്മാ​രെ ആ​രെ​യെ​ങ്കി​ലും പി​ടി​കൂ​ടി​യി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മ​ല്ല. ചൂ​താ​ട്ടം ന​ട​ത്തി പ​ണം ന​ഷ്ട​പ്പെ​ട്ട ഒ​രു പ്ര​മു​ഖ ന​ട​ന്‍ ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഫ്ളാ​റ്റി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഫ്ളാ​റ്റ് റെ​യ്ഡ് ചെ​യ്ത​ത്. 20,000 രൂ​പ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K