28 July, 2020 05:53:18 PM


ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു കോവിഡ്; 4 പൊലീസുകാർ ക്വാറന്റീനിൽ

ഏറ്റുമാനൂർ: ഏറ്റുമാനൂർ സ്റ്റേഷനിലെ  പൊലീസ് ഉദ്യോഗസ്ഥനു  കോവിഡ്. 4 പൊലീസുകാർ  ക്വാറന്റീനിൽ. 23 ന് ഇരിങ്ങാലക്കുടയിൽ നിന്നും സ്ഥലം മാറി വന്ന വൈക്കം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വന്ന പിന്നാലെ ഡ്യൂട്ടിയ്ക്കായി എറണാകുളം പോയി.


അവിടെത്തിയപ്പോഴാണ് തന്റെയൊപ്പം ജോലി ചെയ്തിരുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയുന്നത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ഏറ്റുമാനൂരിൽ ചാർജെടുക്കാനെത്തിയ ദിവസം നേരിട്ട് സമ്പർക്കം പുലർത്തിയ നാല് പേരാണ് നിരീക്ഷണത്തിൽ പോയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K