28 July, 2020 06:55:07 PM


അതിരമ്പുഴയിലും കോവിഡ് വ്യാപനം: മാർക്കറ്റിൽ 6 പേർക്ക് കോവിഡ്


കോട്ടയം: അതിരമ്പുഴ മാർക്കറ്റിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ 6 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവറും. 46 പേരിലാണ് ഇന്ന് പരിശോധന നടന്നത്.


അതേ സമയം, മഹാത്മഗാന്ധി സര്‍വകലാശാലയില്‍ ഇന്ന് കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 88 പേരുടെയും ഫലം നെഗറ്റീവ്. ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പരിശോധന നടത്തിയത്.


സമ്പര്‍ക്ക സാധ്യത കൂടുതലുള്ള സെക്യൂരിറ്റി ജീവനക്കാര്‍, ഗര്‍ഡനര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകളാണ് ശേഖരിച്ചത്. മറ്റു ജില്ലകളില്‍ നിന്ന് എത്തി ജോലി ചെയ്യുന്നവരെയും  പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെയുമാണ് പ്രധാനമായും പരിഗണിച്ചത്. 


ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര, എം.സി.എച്ച് ഓഫീസര്‍ ബി. ശ്രീലേഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K