28 July, 2020 08:48:32 PM


കോട്ടയത്ത് പുതിയ ഏഴു കണ്ടെയ്ന്‍മെന്റ് സോണുകള്‍; ആകെ 47 വാര്‍ഡുകള്‍


കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതിയതായി ഏഴു കണ്ടെയന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 


കോട്ടയം മുനിസിപ്പാലിറ്റി-36, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-33, മീനടം ഗ്രാമപഞ്ചായത്ത്-2, പാമ്പാടി ഗ്രാമപഞ്ചായത്ത്-18, ഉദയനാപുരം ഗ്രാമപഞ്ചായത്ത്-6, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്-8, കാണക്കാരി ഗ്രാമപഞ്ചായത്ത്-10 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പുതിയ വാര്‍ഡുകള്‍. ഇതോടെ ജില്ലയില്‍ 21 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 47 വാര്‍ഡുകളില്‍ പ്രത്യേക നിയന്ത്രണങ്ങളായി.


ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 34-ാം വാര്‍ഡും തലയോലപ്പറമ്പ്  ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍


1. കോട്ടയം മുനിസിപ്പാലിറ്റി-24,36,39,46
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-4,27,33
3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24,31,33
4. വൈക്കം മുനിസിപ്പാലിറ്റി-13, 21,25,24


ഗ്രാമ പഞ്ചായത്തുകള്‍


5. പാറത്തോട് -7,8,9,16
6. അയ്മനം-14
7. ഉദയനാപുരം-6,16
8. കുമരകം-4,10,11,12
9. ടിവി പുരം-10
10. വെച്ചൂര്‍-1,3,4
11. മറവന്തുരുത്ത്-1,11,12
12. വാഴപ്പള്ളി-20
13. പായിപ്പാട് -7,8,9,10,11
14. തലയാഴം-1
15. തിരുവാര്‍പ്പ്-11
16. കുറിച്ചി-20
17. മീനടം-2,3
18. മാടപ്പള്ളി-18
19. പാമ്പാടി-18
20. നീണ്ടൂര്‍-8
21. കാണക്കാരി-10



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K