30 July, 2020 09:33:01 AM


കോ​വി​ഡി​​ൽ പൊ​ലി​ഞ്ഞ ജീ​വ​നു​ക​ൾ 6.70 ല​ക്ഷം ക​ട​ന്നു; രോഗബാധിതര്‍ 1,71,84,770



വാഷിം​ഗ്ട​ണ്‍: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​മെ​ല്ലാ​മു​ള്ള വ​ർ​ധ​ന ക്ര​മാ​തീ​ത​മാ​യി തു​ട​രു​ന്നു. കോ​വി​ഡി​നു മു​ന്നി​ൽ പൊ​ലി​ഞ്ഞ ജീ​വ​നു​ക​ൾ 6.70 ല​ക്ഷം ക​ട​ന്നു. 6,70,152 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 


1,71,84,770 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്ക്. 1,06,96,604 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യെ​തെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്. മ​ര​ണ നി​ര​ക്കി​ൽ അ​മേ​രി​ക്ക, ബ്ര​സീ​ൽ, ബ്രി​ട്ട​ൻ, മെ​ക്സി​ക്കോ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് മു​ന്നി​ലെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.


കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്ക് ഇ​നി പ​റ​യും വി​ധ​മാ​ണ്: അ​മേ​രി​ക്ക-45,68,037, ബ്ര​സീ​ൽ- 25,55,518, ഇ​ന്ത്യ- 15,84,384, റ​ഷ്യ- 8,28,990, ദ​ക്ഷി​ണാ​ഫ്രി​ക്ക- 4,71,123.
മ​ര​ണ നി​ര​ക്കി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്ക്: അ​മേ​രി​ക്ക-1,53,840, ബ്ര​സീ​ൽ-90,188, ബ്രി​ട്ട​ൻ- 45,961, മെ​ക്സി​ക്കോ- 45,361, ഇ​ന്ത്യ- 35,003.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K