03 August, 2020 06:26:07 PM


കോട്ടയത്ത് 35 പുതിയ രോഗികള്‍: 2 ആരോഗ്യപ്രവര്‍ത്തകരും; ആകെ 571 പേര്‍



കോട്ടയം: ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന അഞ്ചു പേരും ഇതില്‍  ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്. 
ഒരേ റിസോര്‍ട്ടിലെ ജീവനക്കാരായ നാലു പേര്‍ ഉള്‍പ്പെടെ കുമരകത്തുനിന്നുള്ള ഏഴു പേര്‍ രോഗബാധിതരായി. ഏറ്റുമാനൂരില്‍ രണ്ടു കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ചങ്ങനാശേരിയില്‍ മൂന്നു പേര്‍ക്കൂ കൂടി രോഗം സ്ഥിരീകരിച്ചു.


58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 1347 പേര്‍ക്ക് രോഗം ബാധിച്ചു.  774 പേര്‍ രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലക്കാരായ 571 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 1449 പരിശോധനാ ഫലങ്ങളാണ് വന്നത്.  526 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. പുതിയതായി 893 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 234 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന ഒന്‍പതുപേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരും ഉള്‍പ്പെടെ 318 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 8997 പേരാണ് ക്വാറന്‍റയിനില്‍ കഴിയുന്നത്. 


രോഗം സ്ഥിരീകരിച്ചവര്‍


ആരോഗ്യപ്രവര്‍ത്തകര്‍


1.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജന്‍ (23)
2.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കുമരകം 
സ്വദേശിനി(39) 

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

3.നേരത്തെ രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിയുടെ സഹോദരി(20)
4.ജൂലൈ 28ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുമരകം സ്വദേശിനി(20)
5.കുമരകത്തെ റിസോര്‍ട്ട് ജിവനക്കാരന്‍(32)
6.കുമരകത്തെ റിസോര്‍ട്ട് ജീവനക്കാരന്‍(29)
7.കുമരകത്തെ റിസോര്‍ട്ട് ജീവനക്കാരന്‍(45)
8.കുമരകത്തെ റിസോര്‍ട്ട് ജീവനക്കാരനായ പത്തനംതിട്ട സ്വദേശി(48)
9.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുമരകം സ്വദേശിനി(52)
10.അതിരമ്പുഴ മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാണക്കാരി സ്വദേശിനി(57)
11.കാണക്കാരി സ്വദേശിനി(80)
12.അതിരമ്പുഴ സ്വദേശിനി(91). 
13.അതിരമ്പുഴ സ്വദേശി(59)
14.ഏറ്റുമാനൂരിലെ കോണ്‍വെന്‍റിലെ കന്യാസ്ത്രീ (78). ജൂലൈ 25ന് ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു.
15.രോഗം സ്ഥിരീകരിച്ച കന്യാസ്ത്രീയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഇതേ കോണ്‍വെന്‍റിലെ കന്യാസ്ത്രീ (52). 
16.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവായ ചങ്ങനാശേരി സ്വദേശി(34)
17.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ബന്ധുവായ സ്ത്രീ(31)
18.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ബന്ധുവായ ആണ്‍കുട്ടി(14)
19.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 
വൈക്കം പോളശേരി സ്വദേശി(37). 
20.വൈക്കം ടിവി പുരം സ്വദേശി(44). ജൂലൈ 15ന് ഭാര്യയ്ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയിരുന്നു.
21.അയര്‍ക്കുന്നം സ്വദേശി(42)
22.ആര്‍പ്പൂക്കര സ്വദേശി(20)
23.മാടപ്പള്ളി സ്വദേശിനി(28)
24.നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(26)
25.കങ്ങഴ സ്വദേശിനി(34)
26.പുതുപ്പള്ളി സ്വദേശി(60)
27.കാസര്‍കോട് സ്വദേശി(62)

വിദേശത്തുനിന്ന് വന്നവര്‍


28.ജൂലൈ മൂന്നിന് വിദേശത്തുനിന്നെത്തിയ തലയോലപ്പറമ്പ് സ്വദേശി (45)
29.ഷാര്‍ജയില്‍നിന്നും ജൂലൈ 21ന് എത്തിയ അകലക്കുന്നം സ്വദേശിനി(43)
30.അബുദാബിയില്‍നിന്നും ജൂലൈ 19ന് എത്തിയ കുറിച്ചി സ്വദേശി(30)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍


31.സൂറത്തില്‍നിന്നും ജൂലൈ ആറിന് എത്തിയ അയര്‍ക്കുന്നം സ്വദേശിനി (22)
32.തൂത്തുക്കുടിയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ മണര്‍കാട് അരീപ്പറമ്പ് സ്വദേശി. 
33.ഡല്‍ഹിയില്‍നിന്നും ജൂലൈ 16ന് എത്തിയ രാമപുരം സ്വദേശി(46)
34.ചെന്നൈയില്‍നിന്നും ജൂലൈ 16ന് എത്തിയ രാമപുരം സ്വദേശി(63)
35.ആന്ധ്രാപ്രദേശില്‍നിന്നും ജൂലൈ 30ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂരോപ്പട സ്വദേശി(45)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K