03 August, 2020 06:42:34 PM


കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ ഇന്ന് ആറ് രോഗികള്‍



കോട്ടയം: ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കന്യാസ്ത്രീകളില്‍ ഒരാള്‍ ഏറ്റുമാനൂരിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയിരുന്നു. ജൂലൈ 25ന് പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിച്ച 78 കാരിയായ  കന്യാസ്ത്രീയോടൊപ്പം ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഇതേ കോണ്‍വെന്‍റിലെ കന്യാസ്ത്രീ (52)യ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  


ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍


1.    അതിരമ്പുഴ മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാണക്കാരി സ്വദേശിനി(57)
2.    കാണക്കാരി സ്വദേശിനി(80)
3.    അതിരമ്പുഴ സ്വദേശിനി(91). 
4.    അതിരമ്പുഴ സ്വദേശി(59)
5.    ഏറ്റുമാനൂരിലെ കോണ്‍വെന്‍റിലെ കന്യാസ്ത്രീ (78). ജൂലൈ 25ന് ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു.
6.    രോഗം സ്ഥിരീകരിച്ച കന്യാസ്ത്രീയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഇതേ കോണ്‍വെന്‍റിലെ കന്യാസ്ത്രീ (52). 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K