07 August, 2020 07:41:38 AM


മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം



കോട്ടയം: അതിശക്തമായ മഴ തുടരുന്നതിനിടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. അപകടകരമായ നിലയ്ക്ക് അടുത്തെത്താറായി ജലനിരപ്പ് എന്നതാണ് ഇന്നലെ രാത്രി മുതലുള്ള നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. മീനച്ചിലാറിന്‍റെ തീരപ്രദേശങ്ങലില്‍ ഓരോ സ്ഥലത്തും ഇന്ന് രാവിലെ 6 മണിക്ക് കണ്ടെത്തിയ അധിക ജലനിരപ്പ് ചുവടെ. (ബ്രായ്ക്കറ്റില്‍ മുന്നറിയിപ്പ് നില, അപകടനില, പ്രളയനില എന്നിവ)

പാലാ  - 9.435 (10.885, 11.885, 14.14)

പേരൂര്‍ - 3.84 (3, 4, 6.4)

നീലിമംഗലം - 3.095 ( 2.725, 3.025, 4.905)

നാഗമ്പടം - 3.01 (3.1, 3.5, 4.95)

കുമരകം - 1.14 ( 0.81, 1.11, 2.24)

തിരുവാര്‍പ്പ് - 1.885 ( 1.885, 2.185, 2.405)

ഇന്നലെ രാത്രി 11ന് പാലായില്‍ 10.285m ആയിരുന്നു ഉയര്‍ന്ന ജലനിരപ്പ്. 12 മണിയ്ക്ക് ഇത് 10.385 ഉം പുലര്‍ച്ചെ 5ന് 10.53mഉം ആയിരുന്നു. അതേസമയം തീക്കോയിയില്‍ രാവിലെ 6 മണിക്ക് 99.83 ആയിരുന്ന ജലനിരപ്പ് 7 മണിയായപ്പോള്‍ 100.03ലേക്ക് എത്തിയിരിക്കുകയാണ്. 7.20ന് വീണ്ടും ഉയര്‍ന്ന് 100.43ല്‍ എത്തി. ഇവിടെ മുന്നറിയിപ്പ് നില 101m ആണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K