11 August, 2020 05:59:55 PM


വില്ലേജ്‌ ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു



തൃശൂര്‍: പുത്തൂര്‍ വില്ലേജ്‌ ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമിഷന്‍ സ്വമേധയാ കേസെടെത്ത്‌ അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച്‌ തൃശൂര്‍ സിറ്റിപൊലീസ്‌ കമിഷണറോട്​‌ കമിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ തഹസില്‍ദാരോടും വിശദ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.


ലൈഫ്‌ മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നെന്ന പൊതുജനങ്ങളുടെ പരാതിയില്‍ പഞ്ചായത്ത്​ പ്രസിഡന്‍റി​ന്‍റെ നേതൃത്വത്തില്‍ ഘെരാവോ ചെയ്‌തതിനെ തുടര്‍ന്ന്‌ വില്ലേജ്‌ ഓഫീസര്‍ സി.എന്‍. സിമി കൈഞരമ്ബ്‌ മുറിക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച്‌ ഒല്ലൂര്‍ സി.ഐയെ കമിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നേരില്‍ വിളിച്ച്‌ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K