29 August, 2020 06:30:58 AM


സു​ന്ദ​രി നാ​രാ​യ​ണ​ന് വൈ​റ്റ്ഹൗ​സി​ൽ വ​ച്ച് ട്രം​പ് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ന​ല്കി



വാ​ഷിം​ഗ്ട​ൺ: ലീ​ഗ​ൽ ഇ​മി​ഗ്രേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഫ്റ്റ്വെ​യ​ർ ഡ​വ​ല​പ​ർ സു​ന്ദ​രി നാ​രാ​യ​ണ​ന് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ന​ല്കി. റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് പ്ര​ത്യേ​ക ച​ട​ങ്ങി​ന് വൈ​റ്റ് ഹൗ​സ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.


പ്ര​ഗ​ത്ഭ​യാ​യ സോ​ഫ്റ്റ്വെ​യ​ർ ഡ​വ​ല​പ്പ​റാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ട്രം​പ് അ​മേ​രി​ക്ക​ൻ അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സു​ന്ദ​രി​ക്ക് ന​ൽ​കി​യ​ത് സ്വാ​ഗ​തം ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി സു​ന്ദ​രി​യും ഭ​ർ​ത്താ​വും ര​ണ്ട് കു​ട്ടി​ക​ളും അ​മേ​രി​ക്ക​യി​ൽ ക​ഴി​യു​ന്നു. അ​വ​ർ​ക്ക് അം​ഗീ​കാ​രം ന​ല്കു​ന്ന​തി​ൽ ത​നി​ക്ക് അ​ഭി​മാ​നു​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഹോം​ലാ​ന്‍റ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി (ആ​ക്ടിം​ഗ്) ചാ​ഡ് വു​ൾ​ഫാ​ൻ ഇ​വ​ർ​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K