04 September, 2020 08:29:15 AM


കോ​വി​ഡ്: ലോ​ക​ത്ത് ഇ​തു​വ​രെ മ​രി​ച്ച​ത് ഏ​ഴാ​യി​ര​ത്തി​ലേ​റെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ


ലണ്ട​ൻ: കോ​വി​ഡ് ബാ​ധി​ച്ച് ലോ​ക​ത്ത് ഇ​തു​വ​രെ ഏ​ഴാ​യി​ര​ത്തി​ലേ​റെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ആ​നം​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. മെ​ക്‌​സി​ക്കോ​യി​ല്‍ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ച​ത്. 1320 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തെ​ന്നാ​ണ് ആ​നം​സ്റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ.


അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും മ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. 1,077 പേ​രാ​ണ് അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ച​ത്. ബ്ര​സീ​ലി​ല്‍ 634 പേ​രും മ​രി​ച്ചു. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 573 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​ത് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്നെ​ന്നും ആ​നം​സ്റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K