04 September, 2020 01:39:16 PM


ക​ണ്ണൂ​രി​ലെ ആ​ദി​വാ​സി യു​വ​തി​യു​ടെ മ​ര​ണം കൊലപാതകം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍



ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​ര്‍ താ​ഴെ മ​ന്ദം​ചേ​രി കോ​ള​നി​യി​ലെ ആ​ദി​വാ​സി യു​വ​തി ശോ​ഭയു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​വ സ്വ​ദേ​ശി വി​പി​നെ കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ഗ​സ്റ്റ് 24 ന് ​കാ​ണാ​താ​യ ശോഭയ്ക്കുവേണ്ടിയുള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ തോ​ലമ്പ്ര വ​ന​ത്തി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.


ശോ​ഭ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും സ്ഥ​ല​ത്തു​ണ്ടാ​കാ​ത്ത​തും സം​ശ​യ​ത്തി​നി​ട​യാ​ക്കി.​ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശോ​ഭ​യു​ടെ ബ​ന്ധു​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ശോ​ഭ​യു​ടെ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​രു​വ സ്വ​ദേ​ശി വി​പി​ന്‍ പി​ടി​യി​ലാ​യ​ത്. കേ​ള​കം സി​ഐ എ.​വി.​രാ​ജ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌ഐ ടോ​ണി ജെ.​മ​റ്റ​ത്തി​ല്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K