05 September, 2020 12:38:18 PM


കതിരൂ‌ര്‍ സ്‌ഫോടനം; ബോംബ് നിര്‍മ്മിച്ചത് അഞ്ച് സി.പി.എം പ്രവര്‍ത്തകരെന്ന് പൊലീസ്



കണ്ണൂര്‍: കതിരൂരില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട്പേര്‍ക്ക് ഗുരുതര പരിക്കേ‌റ്റ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് സ്‌റ്റീല്‍ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടത്. ഇതിനിടെ രണ്ട് പേര്‍ക്ക് കൈക്കും തലയിലും പരുക്കേ‌റ്റത് പൊട്ടിത്തെറിയുണ്ടായാണ്. ഇവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സ‌ തേടി. സ്‌ഫോടനം നടന്നയിടത്തെ തെളിവുകള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി.


സംഭവം തലശ്ശേരി ഡി‌വൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. അതേ സമയം കതിരൂര്‍ സ്‌ഫോടനത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ബിജെപിയും രംഗത്തെത്തി. പരിക്കേ‌റ്റവരില്‍ ഒരാള്‍ കള‌ളപ്പേരിലാണ് ചികിത്സ തേടിയെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. അടുത്തിടെ ഇവിടെ മരിച്ച ഒരാളുടെ മൃതദേഹം വളരെ പെട്ടെന്ന് സംസ്‌കരിച്ചതില്‍ ദുരൂഹതയെന്ന് ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K