06 September, 2020 10:57:10 AM


കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​​യെ പീ​ഡി​പ്പി​ച്ചു; ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അറസ്റ്റില്‍



പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കാ​യം​കു​ളം കീ​രി​ക്കാ​ട് സ്വ​ദേ​ശി നൗ​ഫ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​ക​വേ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മു​ന്‍​പും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ആ​ളാ​ണ് നൗ​ഫ​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 


കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്നാ​ണ് ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ട​ത്. ഈ സ​മ​യ​ത്ത് പീ​ഡ​ന​ത്തി​നി​ര​യാ​യ യുവതി ​ഉ​ൾ​പ്പെ​ടെ ര​ണ്ട് രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു ആംബുലൻസിൽ. യാ​ത്രാ​മ​ധ്യേ മ​റ്റേ​യാ​ളെ കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ൽ ഇ​റ​ക്കി. ഇ​തി​നു ശേ​ഷം ആം​ബു​ല​ൻ​സി​ൽ ഡ്രൈ​വ​റും യു​വ​തി​യും മാ​ത്ര​മാ​യി. ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വ​ണ്ടി നി​ർ​ത്തി ഇ​യാ​ൾ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ യു​വ​തി അ​ധി​കൃ​ത​രോ​ട് പീ​ഡ​ന വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.


സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​ക്ഷേ​പം. യു​വ​തി​ക്കൊ​പ്പം രാ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആം​ബു​ല​ൻ​സി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, യു​വ​തി​യെ പീ​ഡി​പ്പി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ നൗ​ഫ​ലി​നെ പി​രി​ച്ചു വി​ടു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K