08 September, 2020 07:12:17 PM


കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തി



കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കണ്ണവം സ്വദേശി സെയ്ദ് സ്വലാഹുദ്ദീന്‍ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തകയായിരുന്നു. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്ബില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരുമ്ബോഴായിരുന്നു സ്വലാഹുദ്ദീന്‍ ആക്രമിക്കപ്പെട്ടത്.


ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ സലാഹുദ്ദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ പൊലീസ്‌അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കണ്ണവത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K