17 September, 2020 02:14:23 PM


ഇത്രയും നാളത്തെ പ്രവര്‍ത്തനഫലം അപകടത്തില്‍ ആക്കരുത് - സമരങ്ങള്‍ക്കെതിരെ മന്ത്രി ശൈലജ



തിരുവനന്തപുരം: ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം അരങ്ങേരുന്ന പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരക്കാരെ പറഞ്ഞ് മനസിലാക്കണമെന്നും 7 മാസത്തെ പ്രവര്‍ത്തനത്തിന്‍റെ ഫലം അപകടത്തില്‍ ആക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 


ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി. സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് രോഗ പ്രതിരോധത്തില്‍ ഉണ്ടാക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K