17 September, 2020 05:29:39 PM


രാജ്യസഭാംഗവും കര്‍ണാടക ബിജെപി നേതാവുമായ അശോക് ഗസ്തി കോവിഡ് ബാധിച്ച്‌ മരിച്ചു



ബംഗളൂരു: രാജ്യസഭാ എംപിയും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി ബംഗളൂരുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപിയെ സെപ്റ്റംബര്‍ 2 ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K