17 September, 2020 06:11:36 PM


സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന്​ 4531 പേര്‍ക്ക്​ രോഗം



തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതർ. 4531 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗബാധയുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴത്തെ നില ആശങ്കാജനകമാണെന്നും സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തുപേരാണ് ഇന്ന് മരിച്ചത്. 34314 പേർക്ക് കോവിഡ് ബാധിച്ച് ചികിത്സയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 


തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്ഗോഡ് 319, തൃശൂര് 296, കണ്ണൂര് 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


സമ്പർക്കത്തിലൂടെ 3730 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 351 കേസുകളാണ് ഇന്നുള്ളത്. 71 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 2737 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ആറ് ജില്ലകളിൽ 300ന് മുകളിൽ ഇന്ന് കോവിഡ്. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകൾ കൂടി വരികയാണെന്നും പറഞ്ഞു. രോഗനിയന്ത്രണം ശക്തമെങ്കിലും വ്യാപനം കുറയുന്നില്ല. ആറു ജില്ലകളിൽ മുന്നൂറിനു മുകളിലാണ് ഇന്ന് കോവിഡ് ബാധിതർ. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നു. ഗർഭിണികൾ കർശനമായും റൂം ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K