20 September, 2020 01:59:56 AM


കാസര്‍കോട് സ്വദേശി ദുബായില്‍ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍



ദുബായ്: ദുബായ് ശൈഖ്​ പാലസില്‍ ജീവനക്കാരനായ കാസര്‍കോട് ചെങ്കള സ്വദേശിയെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരേതനായ മുഹമ്മദ് പാണൂസി​ന്‍റെയും ബീഫാത്തിമ്മയുടെയും മകന്‍ അജീര്‍ പാണൂസ് (അബ്ദുല്‍ അജീര്‍-41) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. 


കുളിക്കാനിറങ്ങിയപ്പോള്‍ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്​റ്റ്​ നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. അജീറി​ന്‍റെ സഹോദരന്‍ ഹാരിസ് പാനൂസ് ജനുവരിയില്‍ ദുബായില്‍ മരിച്ചിരുന്നു. മറ്റ്​ സഹോദരങ്ങള്‍: സാജിദ്​, അബ്​ദുല്‍ റഹ്​മാന്‍, സുഫൈര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K