20 September, 2020 08:54:12 PM


'സെക്സിനു നിര്‍ബന്ധിച്ചത് ഇത് എല്ലാവരും ചെയ്യുന്നു എന്നു പറഞ്ഞ്'; സംവിധായകനെതിരെ പായല്‍ഘോഷ്



മുംബൈ: ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ  അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണത്തില്‍ നിന്ന് വ്യതിചലിക്കാതെ നടി പായല്‍ ഘോഷ്. ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും എന്നാല്‍ സംഭവത്തിന് തെളിവില്ലെന്നും നടി പറയുന്നു. 2014ല്‍ ബോബെ വെല്‍വെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം. ആദ്യ രണ്ട് തവണയും തന്നോട് വളരെ നല്ല രീതിയില്‍ പെരുമാറിയെന്നും എന്നാല്‍ മൂന്നാമത്തെ തവണ വീട്ടിലെത്തിയപ്പോള്‍ വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.


മൂന്നാമത്തെ കൂടിക്കാഴ്ചയില്‍ അനുരാഗ് അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അയാള്‍ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം തന്നെയും നിര്‍ബന്ധിച്ചു. എന്നാല്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു അനുരാഗിന്‍റെ മറുപടിയെന്നും അഭിമുഖത്തില്‍ പറഞ്ഞു. ആ തവണ ഭാഗ്യംകൊണ്ട് രക്ഷപെട്ട് പുറത്തുവന്നെങ്കിലും അടുത്ത തവണ വരുമ്പോള്‍ തയാറായിരിക്കണം എന്നു പറഞ്ഞാണ് അനുരാഗ് തന്നെ വിട്ടതെന്നും താരം പറയുന്നു. പിന്നീട് നിരന്തരം മെസേജുകള്‍ അയച്ചെങ്കിലും താന്‍ മറുപടി നല്‍കിയില്ലെന്നും നടി വ്യക്തമാക്കി. മീടു ആരോപണങ്ങള്‍ക്കിടയില്‍ തന്‍റെ അനുഭവം പറയാന്‍ ഒരുങ്ങിയെങ്കിലും കുടുംബവും സുഹൃത്തുക്കളും തടഞ്ഞതിനാല്‍ പിന്മാറുകയായിരുന്നുവെന്നും പായല്‍ഘോഷ് അഭിമുഖത്തില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K