20 September, 2020 09:45:46 PM


'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍': അതിസമ്പന്നരെ പിടികൂടണമെന്നു പറയാന്‍ തയ്യാറുണ്ടോ? - ധനമന്ത്രി



തിരുവനന്തപുരം : രാജ്യത്ത് വയോജനങ്ങള്‍ക്ക് സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആദര്‍ശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കര്‍ഷക ബോര്‍ഡ് പെന്‍ഷന്‍കൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും. കേരളത്തില്‍ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടമെന്നും ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


'എല്ലാവര്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ കൊടുക്കാന്‍ ഇന്ത്യയിലെ അതിസമ്പന്നന്‍മാരില്‍ നിന്നും നികുതി പിരിച്ച്‌ സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. മാസശമ്പളവും പെന്‍ഷനും വാങ്ങുന്നവരെയല്ല, ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്‍മാരെ പിടികൂടണമെന്നു പറയാന്‍ തയ്യാറുണ്ടോ?', വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന മുദ്രാവാക്യവുമായി രംഗത്തുള്ളവരോടായി മന്ത്രി തോമസ് ഐസക് ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K