21 September, 2020 03:10:47 PM


കെട്ടിട നിര്‍മാണത്തിനിടയില്‍ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു



കൊടുങ്ങല്ലൂര്‍: ആലുവ മണപ്പുറത്തിനടുത്ത് കെട്ടിട നിര്‍മാണത്തിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. എസ്.എന്‍.പുരം ആല പൊരി ബസാര്‍ സ്വദേശി കുറുക്കന്‍ കാട്ടില്‍ സുലൈമാ​ന്‍റെ മകന്‍ സുള്‍ഫിക്കര്‍ (33) ആണ് മരിച്ചത്. സെപ്​തംബര്‍ 18നായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാതാവ്: അസ്മാബി. ഭാര്യ: റഫ്ഗാനത്ത്. മകള്‍: ഹന ഫാത്തിമ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K