22 September, 2020 05:38:40 AM


അന്തര്‍സംസ്‌ഥാന കവര്‍ച്ചാസംഘത്തിലെ മൂന്ന് പേർ പാലക്കാട്‌ കസ്റ്റഡിയിൽ; പിടിയിലായത് കാർ മോഷണകേസിൽ


uploads/news/2020/09/426873/crime.jpg


പാലക്കാട്‌: അന്തര്‍സംസ്‌ഥാന കവര്‍ച്ചാ സംഘം കസബ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട്‌ ഈറോഡ്‌ പെരുംപാളയം സ്വദേശി നന്ദകുമാര്‍(22), ഈറോഡ്‌ ഭവാനി മാരിമുത്തു(27), തിരുപ്പൂര്‍ മേട്ടുപ്പാളയം സ്വദേശി മണികണ്‌ഠന്‍(28) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ചന്ദ്രനഗര്‍ ചെമ്പലോടുള്ള വാഹന ബോഡി റിപ്പയറിങ്‌ സ്‌ഥാപനത്തില്‍നിന്നു ഹുണ്ടായ്‌ സാന്‍ട്രോ കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ കുടുങ്ങിയത്‌.


നന്ദകുമാറും മാരിമുത്തുവും തമിഴ്‌നാട്ടില്‍നിന്നു ബൈക്കിലെത്തിയാണ്‌ കളവ്‌ നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. മൂന്നാംപ്രതി മണികണ്‌ഠന്‍ മോഷ്‌ടിച്ച കാര്‍ വില്‍പ്പന നടത്തികൊടുക്കുന്നയാളാണ്‌. ദേശീയപാതയ്‌ക്കരികിലെ കടകള്‍ കുത്തിതുറന്ന്‌ കവര്‍ച്ച നടത്തുന്നതാണ്‌ ഇവരുടെ രീതി. സി.സി.ടി.വി കേന്ദ്രീകരിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്‌. പ്രതികള്‍ മോഷ്‌ടിച്ച കാറും കസ്‌റ്റഡിയിലെടുത്തു.
ഒന്നാംപ്രതിയായ നന്ദകുമാര്‍ തമിഴ്‌നാട്ടില്‍ കവര്‍ച്ചയും മോഷണവും ഉള്‍പ്പെടെ എട്ടോളം കേസുകളിലെ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.


മറ്റ്‌ ജില്ലകളിലെ കേസുകളിൽ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ പരിശോധിച്ചുവരികയാണ്‌. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം പാലക്കാട്‌ ഡിവൈ.എസ്‌.പി: ശശികുമാറിന്റെ നേതൃത്വത്തില്‍ കസബ ഇന്‍സ്‌പെക്‌ടര്‍ എന്‍.എസ്‌. രാജീവ്‌, എസ്‌.ഐ.മാരായ വിപിന്‍ കെ.വേണുഗോപാല്‍, കെ. ഷാഹുല്‍, രംഗനാഥന്‍, സ്‌ക്വാഡ്‌ അംഗം ആര്‍. വിനീഷ്‌, എസ്‌.സി.പി.ഒ അജീഷ്‌, സി.പി.ഒമാരായ വികാസ്‌, രഞ്ചിന്‍രാജ്‌ എന്നവരടങ്ങിയ അന്വേഷണ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K