23 September, 2020 01:04:20 PM


സുശാന്ത് സിംഗ് കേസില്‍ വിവാദപ്രസ്താവനകള്‍; ബീഹാര്‍ ഡി.ജി.പി രാജിവെച്ചു: എന്‍.ഡി.എയിലേക്കെന്ന് സൂചന


uploads/news/2020/09/427214/dgp.gif


പാട്‌ന: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസില്‍ അടക്കം വിവാദപ്രസ്താവനകള്‍ നടത്തിയ ബീഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡേ രാജിവെച്ചു. ഇദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെയും ഇദ്ദേഹം വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു.


റിയ ചക്രബര്‍ത്തിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേ പറഞ്ഞത്. സുശാന്ത് സിംഗിന്റെ മരണം ബീഹാര്‍ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേയുടെ വിവാദ പ്രസ്താവന.


ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഗുപ്‌തേശ്വര്‍ രാജിവെച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അദ്ദേഹം ഇത് നിഷേധിച്ചു. സമൂഹത്തെ സേവിക്കാന്‍ രാഷ്ട്രീയത്തില്‍ ചേരണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. ഇതിനായി ആ വര്‍ഷം മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചിരുന്നെങ്കിലും മത്സരിക്കാനാകാത്തതിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K