16 May, 2016 06:25:20 PM


പൊന്‍കുടത്തിനുള്ളില്‍ പൊന്‍ താമര വിരിഞ്ഞു നില്‍ക്കും - വെ‌ള്ളാപ്പള്ളി



ആലപ്പുഴ: മെയ് 19ന് പൊന്‍കുടത്തിനുള്ളില്‍ പൊന്‍ താമര വിരിഞ്ഞു നില്‍ക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താമര വിരിയില്ല, കുടം ഉടഞ്ഞു പോകുമെന്നുമൊക്കെ പലരും വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും വോട്ട് എണ്ണിക്കഴിയുമ്പോള്‍ പൊന്‍കുടം ഉയര്‍ന്നുവന്ന് അതിനകത്ത് പൊന്‍താമര വിരിഞ്ഞ് നില്‍ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇരുമുന്നണികളെയും സഹിച്ച് മടുത്ത കേരളത്തില്‍ മാറ്റത്തിന്‍െറ കാറ്റ് വീശുകയാണ്. ഇത് ആരും കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. വി.എസിന് മലമ്പുഴയില്‍ ഭൂരിപക്ഷം കുറയുമെന്നും പോളിങ് ശതമാനം എന്‍.ഡി.എക്കും ബി.ഡി.ജെ.എസിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K