24 October, 2020 12:21:53 PM


സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശന സംവരണത്തിലും മെറിറ്റ് അട്ടിമറി



കൊല്ലം: സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോഴ്സ് പ്രവേശന സംവരണത്തിലും മെറിറ്റ് അട്ടിമറി. കൊല്ലം ടി.കെ.എമ്മിലും തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലും 1,300-ാം റാങ്കുകാരനും മുന്നാക്ക സംവരണത്തില്‍ പ്രവേശനം ലഭിച്ചു. കൊല്ലം ടി.കെ.എമ്മില്‍ 763 ഉം തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍ 800ഉം ആണ് ഒ.ബി.സി വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്. മുന്നാക്ക സംവരണം കഴിഞ്ഞ വര്‍ഷം എം.ബി.ബി.എസിന് നടപ്പാക്കിയിരുന്നു. ഈ വര്‍ഷമാണ് ഇത് എഞ്ചിനിയറിംഗ് കോഴ്സുകളില്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്‍റെ മാനദണ്ഡങ്ങള്‍‌ അനുസരിച്ച് ആദ്യമായി നടപ്പാക്കിയ റാങ്കിംഗാണ് ഇത്. ഈ റാങ്കിംഗിലാണ് ഇപ്പോള്‍ ഇത്തരമൊരു അട്ടിമറി നടന്നിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K