26 October, 2020 11:54:39 AM


കോവിഡ് വ്യാപനം രണ്ടാംഘട്ടം; ഇറ്റലിയില്‍ തിയറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും



റോം: കോ​​​വി​​​ഡ് വ്യാപനം ര​​​ണ്ടാം​​​ഘ​​​ട്ടത്തിലെത്തി​​​യ​​​തോ​​​ടെ ഇ​​​റ്റ​​​ലി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സി​​​നി​​​മ തി​​​യറ്റ​​​ര്‍, ജിംനേഷ്യം, ​​​സ്വി​​​മ്മിം​​​ഗ് പൂ​​​ള്‍ എ​​​ന്നി​​​വ അ​​​ട​​​യ്ക്കും. ബാ​​​റു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കൂ. മ​​​റ്റു ക​​​ട​​​ക​​​ള്‍ക്കും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ല. നവംബര്‍ 24 വരെയാണ് തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടച്ചിടുക. 


രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. "ജനങ്ങളുടെ ആരോഗ്യവും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസെപ്പ കോണ്ടെ പറഞ്ഞു. അതേസമയം, തിയറ്ററുകള്‍ അടക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ എ.എന്‍.ഇ.സി രംഗത്ത് വന്നു. തിയറ്ററുകള്‍ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. 


രണ്ടാം ഘട്ട കോവിഡ് വ്യാപനം തീവ്രമായ ഇറ്റലിയില്‍ ഞായറാഴ്ച മാത്രം 21,273 കേസുകളാണ് സ്ഥിരീകരിച്ചത്. 128 പേര്‍ മരിക്കുകയും ചെയ്തു. 37,338 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചത്. ബ്രിട്ടന് ശേഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ്ഇറ്റലി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K