03 November, 2020 08:57:42 PM


ട്രംപിന്‍റെ വിജയത്തിനായി പ്രത്യേക പൂജയും വഴിപാടും നടത്തി ഹിന്ദുസേന



ദില്ലി: അമേരിക്കയുടെ മനസ് അറിയാന്‍ ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണ് ബാക്കി. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഭരണത്തുടര്‍ച്ച നേടുമോ അതോ ജോ ബൈഡന്‍ ചരിത്രം കുറിക്കുമോ എന്നറിയാന്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുമ്പോള്‍ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ പ്രത്യേക പൂജ നടക്കുകയാണ്. ട്രംപിന്‍റെ വിജയത്തിനായി ഹിന്ദുസേനയാണ് ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തുന്നത്. പൂജാരിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയും ട്രംപിനായി ചെയ്തു.


ഇസ്​ലാമിക തീവ്രവാദങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് പൂജ ചെയ്ത പൂജാരിയുടെ അഭിപ്രായമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ- യുഎസ് ബന്ധം ശക്തമാകാന്‍ ട്രംപ് തന്നെ വരണമെന്നാണ് അഭിപ്രായം. ഇതിനിടെ, അമേരിക്കയില്‍ പോളിങ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാശിയേറിയ പോരാട്ടത്തില്‍ ഉയര്‍ന്ന പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K