06 November, 2020 06:54:29 PM


കോട്ടയം ജില്ലയില്‍ 461 പേര്‍ക്കു കൂടി കോവിഡ്; 453 പേര്‍ക്ക് രോഗം സമ്പര്‍ക്കം മുഖേന



കോട്ടയം: ജില്ലയില്‍  461 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ 453 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി.  പുതിയതായി 4558 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 


രോഗം ബാധിച്ചവരില്‍ 220 പുരുഷന്‍മാരും 172 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 777 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4929 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 26277 പേര്‍ കോവിഡ് ബാധിതരായി. 21300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20576  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം -65


ഈരാറ്റുപേട്ട -43


ചങ്ങനാശേരി-28


ഏറ്റുമാനൂര്‍-17


തലയോലപ്പറമ്പ്-16


വാകത്താനം-15


തലയാഴം-14


പാമ്പാടി-13


തീക്കോയി-12


കറുകച്ചാല്‍, വിജയപുരം-11


വൈക്കം, ടിവിപുരം, മണര്‍കാട്, പള്ളിക്കത്തോട്-9


ഉദയനാപുരം, നീണ്ടൂര്‍, മറവന്തുരുത്ത്-8


അയ്മനം-7


കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, ആര്‍പ്പൂക്കര, മാഞ്ഞൂര്‍, കടുത്തുരുത്തി, ഭരണങ്ങാനം-6


പായിപ്പാട്, കുമരകം, ചെമ്പ്-5


പാറത്തോട്, വെള്ളൂര്‍, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, തലനാട്, കടനാട്, തലപ്പലം, അതിരമ്പുഴ, മീനടം-4


മുളക്കുളം, മീനച്ചില്‍, വെച്ചൂര്‍, എരുമേലി, കിടങ്ങൂര്‍, കുറവിലങ്ങാട്, വാഴപ്പള്ളി, കുറിച്ചി, പൂഞ്ഞാര്‍, കങ്ങഴ-3


നെടുംകുന്നം, കൂരോപ്പട, രാമപുരം, കടപ്ലാമറ്റം, മാടപ്പള്ളി, തിടനാട്, പുതുപ്പള്ളി, തിരുവാര്‍പ്പ്, വെളിയന്നൂര്‍, അയര്‍ക്കുന്നം, പാലാ, ചിറക്കടവ്-2


കാണക്കാരി, ഞീഴൂര്‍, തൃക്കൊടിത്താനം, മണിമല, കരൂര്‍, പനച്ചിക്കാട്, വാഴൂര്‍, മേലുകാവ്-1




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K