07 November, 2020 04:47:13 PM


മുഖ്യവിവരാവകാശ കമ്മീഷണറായി യശ്വർധൻ കുമാർ സിൻഹ ചുമതലയേറ്റു



ദില്ലി: മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വർധൻ കുമാർ സിൻഹ ചുമതലയേറ്റു. യശ്വർധൻ കുമാർ സിന്ഹയെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കുന്നതിൽ കോണ്ഗ്രസ് ഉയര്‍ത്തിയ ശക്തമായ എതിർപ്പ് മറികടന്നാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ സുതാര്യതയില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. രാഷ്ട്രപതി ഭവനിൽ എത്തിയാണ് യശ്വർധൻ സിൻഹ ചുമതലയേറ്റെടുത്തത്.


ബിമൽ ജുൽക കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് രണ്ട് മാസത്തോളം ഓഫീസ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അർഹരുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരസ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശങ്ങള്‍ സെലക്ട് കമ്മിറ്റി പാലിച്ചില്ലെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു. വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട മുതിർന്ന നയതന്ത്രജ്ഞനായ സിൻഹക്ക് മൂന്ന് വർഷത്തെ പ്രവർത്തന കാലയളവാണുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K