11 November, 2020 08:52:05 AM


'അ​​യ്യേ നാ​ണ​ക്കേ​ട്...': പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ ട്രംപിനെ​തി​രെ ബൈ​ഡ​ൻ



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി ഡോ​ണ​ൾ​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​നു ചേ​ർ​ന്ന ന​ട​പ​ടി​യ​ല്ല ട്രം​പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.


ട്രം​പ് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ ബൈ​ഡ​ൻ ജ​നു​വ​രി 20ന് ​ഇ​തി​നൊ​ര​വ​സാ​ന​മു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​രു​ടെ നി​രാ​ശ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​ൽ ഏ​റി​യ പ​ങ്ക് ആ​ളു​ക​ളും രാ​ജ്യം ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ബൈ​ഡ​ൻ പ​റ​ഞ്ഞു.


ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ ബൈ​ഡ​ൻ റി​പ്പ​ബ്ലി​ക്ക​ൻ അ​നു​ഭാ​വി​ക​ളും ത​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K