12 November, 2020 07:55:34 AM


കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം; അ​മേ​രി​ക്ക​യി​ലെ ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​യു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. വ​രു​ന്ന ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ നി​റ​യു​മെ​ന്നാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.


ടെ​ക്സ​സ്, ഇ​ല്ലി​നോ​യി​സ്, വി​സ്കോ​സി​ൻ, മി​നി​സോ​ട്ട തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യു​ള്ള​ത്. അ​തേ​സ​മ​യം, ഈ ​അ​വ​സ്ഥ​യെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പോ മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രോ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. 10,673,878 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 247,091 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K