14 November, 2020 01:49:58 PM


ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞ് തൃശൂര്‍ സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു



മുംബൈ: മഹാരാഷ്ട്രയിലെ സത്തറയിൽ നടന്ന വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു. തൃശ്ശൂർ സ്വദേശികളായ ബന്ധുക്കളാണ് മരിച്ചവർ. ഇവർ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് 8 പേർ ചികിത്സയിലാണ്. സത്തറയിൽ നിന്ന് ഗോവയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം എന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K