07 February, 2021 07:11:14 PM


'വില്ലേജ് ഓഫീസിന്‍റെ മുഖം മാറ്റി ജനങ്ങൾ!'; ബിഗ് സല്യൂട്ടുമായി കളക്ടര്‍



കൊച്ചി: ജനകീയ പങ്കാളിത്തത്തോടെ ഒരു വില്ലേജ് ഓഫീസിന്‍റെ മുഖം തന്നെ മാറ്റിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ തൃക്കാരിയൂർ വില്ലേജിൽ. ആധുനിക സൗകര്യങ്ങളോടെ ഈ വില്ലേജ് ഓഫീസ് നവീകരിച്ചതിന്‍റെ പൂർണ ക്രെഡിറ്റ് ഈ നാട്ടിലെ നല്ലവരായ ജനങ്ങൾക്കാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 'ഓഫീസ് നവീകരണത്തിനായി സഹകരിച്ച സുമനസ്സുകൾക്കു ഉപഹാരങ്ങൾ സമർപ്പിച്ചതിനോടൊപ്പം  എന്‍റെ ബിഗ്ഗ് സല്യൂട്ട്!' എന്നും അദ്ദേഹം കുറിച്ചു.


ഓഫീസ് ഉൽഘാടനത്തോട് അനുബന്ധിച്ചു ആദ്യമായി ചെയ്തത് കഴിഞ്ഞ 33 വർഷത്തോളമായി ഭൂമി കൈവശംവെച്ച് വീട് വെച്ച് താമസിക്കുകയായിരുന്ന പൂവാലിമറ്റം അയ്യപ്പന് 5 സെന്‍റ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം നൽകുക എന്നതായിരുന്നു.
അയ്യപ്പനെ പോലെയുള്ള ആളുകളെ തേടി സഹായം എത്തിക്കുക എന്നത് തന്നെയാണ് ഞങ്ങൾ ഓരോരുത്തരുടെയും ജോലിയെന്നും, എല്ലാം ഒറ്റ ദിവസം കൊണ്ട് സാധ്യമാകുക ഇല്ലെങ്കിലും വർഷങ്ങളായി കുടുങ്ങി കിടക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും കളക്ടര്‍ തന്‍റെ കുറിപ്പിലൂടെ അറിയിച്ചു..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K