08 February, 2021 06:58:18 PM


പാചകവാതക വിലവര്‍ധന; വനിതകള്‍ റോഡില്‍ അടുപ്പുകൂട്ടി സമരം നടത്തി



പെരുമ്പാവൂര്‍ : സംസ്ഥാനത്ത് പാചകവാതക വില തുടരെ വര്‍ധിപ്പിച്ച്‌ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്‌ അടുപ്പുകൂട്ടി സമരം നടത്തി. കേരള എന്‍.ജി.ഒ. യൂണിയന്‍ പെരുമ്പാവൂര്‍ ഏരിയ വനിതാ ഉപസമിതിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ റോഡരികിലാണ് സമരം സംഘടിപ്പിച്ചത്. ഏരിയ പ്രസിഡന്‍റ് പി.വി. സുനിജ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്‍റ് സെക്രട്ടറി ജോഷി പോള്‍, എന്‍.എ. ഗന്നിമോള്‍, ഏരിയ സെക്രട്ടറി പി. ജാസ്മിന്‍, എന്നിവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K