16 February, 2021 06:06:49 PM


കോട്ടയം ജില്ലയില്‍ 471 പേര്‍ക്ക് കോവിഡ്; എല്ലാവര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന



കോട്ടയം: ജില്ലയില്‍  471 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.  പുതിയതായി  6945 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 211 പുരുഷന്‍മാരും 211 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു.


60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 699 പേര്‍ രോഗമുക്തരായി. 4717 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 75298 പേര്‍ കോവിഡ് ബാധിതരായി. 70400  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16824 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം- 87

ഏറ്റുമാനൂര്‍- 31

വാകത്താനം- 23

രാമപുരം- 18

ചിറക്കടവ്, ചങ്ങനാശേരി- 13

വൈക്കം, മുണ്ടക്കയം-12

കങ്ങഴ-11

എരുമേലി, പാറത്തോട്-10

വെള്ളൂര്‍-9

ഉദയനാപുരം, കുറിച്ചി, മാടപ്പള്ളി-8

പാലാ, കുറവിലങ്ങാട്, തൃക്കൊടിത്താനം, പനച്ചിക്കാട്, മീനച്ചില്‍-7

വാഴൂര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, കടുത്തുരുത്തി, കറുകച്ചാല്‍, വെച്ചൂര്‍, ഈരാറ്റുപേട്ട, കാണക്കാരി-6

നെടുംകുന്നം, അയര്‍ക്കുന്നം, ഉഴവൂര്‍, ഭരണങ്ങാനം, കല്ലറ, മുളക്കുളം-5

അതിരമ്പുഴ, ഞീഴൂര്‍, തലയാഴം, വിജയപുരം, അയ്മനം, പൂഞ്ഞാര്‍-4

തലയോലപ്പറമ്പ്, പള്ളിക്കത്തോട്, കൊഴുവനാല്‍, കരൂര്‍, വാഴപ്പള്ളി, മുത്തോലി, തിടനാട്, മണര്‍കാട്, തിരുവാര്‍പ്പ്, 

കൂരോപ്പട, മറവന്തുരുത്ത്-3

പാമ്പാടി, പായിപ്പാട്, കുമരകം, ടി.വി പുരം, കോരുത്തോട്, തീക്കോയി, മാഞ്ഞൂര്‍, ആര്‍പ്പൂക്കര, കൂട്ടിക്കല്‍-2

വെള്ളാവൂര്‍, കടനാട്, ചെമ്പ്, തലനാട്, മരങ്ങാട്ടുപിള്ളി, മേലുകാവ്, അകലക്കുന്നം, മണിമല, മീനടം, എലിക്കുളം-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K