07 March, 2021 08:39:13 AM


മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് വീണ്‌



ദില്ലി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണെന്ന് ദില്ലി പോലീസ്. രാജ്യതലസ്ഥാനത്തുള്ള വീടിന്റെ നാലാം നിലയില്‍ നിന്നുവീണാണ് ജോര്‍ജ് മരിച്ചതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കേരളത്തിലെ മാധ്യമങ്ങൾ ഇത് സാധാരണ മരണമായാണ് റിപ്പോർട്ട്‌ ചെയ്തത്.


വീണു  പരുക്കേറ്റ ഇദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് എത്തിയ ദില്ലി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. വസതിയുടെ സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K