07 March, 2021 08:59:11 AM


പാര്‍ട്ടി കുടുംബസ്വത്തല്ല: മന്ത്രി എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍




പാലക്കാട്: പാലക്കാട് ജില്ലയില്‍ എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍. രാഷ്ട്രീയത്തില്‍ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം, പ്രസ് ക്ലബ് എന്നിവിടങ്ങളിലുള്ള പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. എ കെ ബാ വീടിന് സമീപവും പോസ്റ്റര്‍ പതിച്ചിരുന്നു.


പാര്‍ട്ടി അധികാരം വെച്ച്‌ മണ്ഡലത്തെ കുടുംബ സ്വത്ത് ആക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുമന്നാണ് പോസ്റ്ററില്‍ പറയുന്നത്. എ കെ ബാലന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റര്‍. തരൂരില്‍ ഡോക്ടര്‍ ജമീല സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K