23 March, 2021 11:12:22 AM


ബി.ജെ.പിക്ക് പിന്തുണയ്ക്കാൻ സ്വതന്ത്രനുമില്ല; അമിത്ഷായുടെ തലശ്ശേരി പരിപാടി റദ്ദാക്കി



കണ്ണൂര്‍: പത്രികകള്‍ തള്ളിയ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പിന്തുണയ്ക്കാനുള്ള നീക്കവുമായി ബിജെപി. ഗുരുവായൂരില്‍ പിന്തുണ നല്‍കിയാല്‍ സ്വീകരിക്കാന്‍ തയ്യാറായി സ്ഥാനാര്‍ഥികള്‍ എത്തിയെങ്കിലും തലശ്ശേരിയില്‍ മറിച്ചാണ് സ്ഥിതി. തലശ്ശേരിയിൽ ബിജെപിക്ക് പിന്തുണക്കാൻ സ്വതന്ത്ര സ്ഥാനാർഥികളില്ല. അതുകൊണ്ടുതന്നെ അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി.


അതേസമയം, ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർഥികളുമായി ബിജെപി ജില്ലാ നേതാക്കൾ ചർച്ച നടത്തി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർ, സ്വതന്ത്ര സ്ഥാനാർത്ഥി ആൻറണി എന്നിവരിൽ ഒരാളെ പിന്തുണക്കാനാണ് ധാരണ. തീരുമാനം ഇന്ന് വൈകീട്ട് ഉണ്ടാകും. അതിനിടെ ബിജെപി പിന്തുണ നല്‍കിയാൽ സ്വീകരിക്കുമെന്ന് ഗുരുവായൂരിലെ ഡിഎസ്ജെപി സ്ഥാനാർത്ഥി ദിലീപ് നായർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K