25 May, 2016 10:49:30 PM


കേരള സ്റ്റേറ്റ് ലാന്റ് യൂസ് ബോർഡില്‍ കരാർ അടിസ്ഥാനത്തില്‍ നിയമനം

തൃശ്ശൂർ : കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിന്റെ തൃശ്ശൂർ റീജിയണൽ ഓഫീസിലേക്ക് തൂത സബ് വാട്ടർഷെഡ് പ്ലാൻ, കരുവന്നൂർ നദീതട പ്ലാൻ, എക്കോറീസ്റ്റോറേഷൻ പ്ലാനിന്റെ പൈലറ്റ് പ്രോജക്ട് എന്നിവ തയ്യാറാക്കുന്നതിന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തസ്തികകൾ -

അഗ്രികൾച്ചർ ഓഫീസർ : ഒഴിവുകൾ -രണ്ട്, കാലാവധി- 2017 മാർച്ച് 31 അല്ലെങ്കിൽ പ്രോജക്ട് തീരുന്നതു വരെ, യോഗ്യത: ബി.എസ്.സി അഗ്രികൾച്ചർ. അഭിലഷണീയം: അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/സോയിൽ സയൻസ് മുതലായവയിൽ ബിരുദാനന്തര ബിരുദം/ഗവേഷണം, കാർഷിക വിഞ്ജാന വ്യാപനത്തിലോ, പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പ്രോജക്ട്കളിലോ ഉളള പ്രവൃത്തി പരിചയം, ശമ്പളം- 25000 രൂപ.

റിസർച്ച് അസിസ്റ്റന്റ്: ഒഴിവുകൾ -ഒന്ന്, കാലാവധി- 2017 മാർച്ച് 31 അല്ലെങ്കിൽ പ്രോജക്ട് തീരുന്നതു വരെ. യോഗ്യത: എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമിക്‌സ്/ജിയോഗ്രഫി, അഭിലഷണീയം: പ്രകൃതിവിഭവ പരിപാലന പ്രോജക്ടുകളിൽ ഫീൽഡ് പ്രവർത്തനം/ഗവേഷണത്തിലുളള പ്രവൃത്തി പരിചയം, ശമ്പളം- 15000 രൂപ

ഡ്രാഫ്റ്റ്‌സ്മാൻ (ജിഐഎസ്): ഒഴിവ് -ഒന്ന്, കാലാവധി- 2017 മാർച്ച് 31 അല്ലെങ്കിൽ പ്രോജക്ട് തീരുന്നതു വരെ. യോഗ്യത: ഡ്രാഫ്‌സ്മാൻ സിവിൽ (എൻ.ടി.സി/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, സ്വതന്ത്ര സോഫ്റ്റ്‌വെയർ (ക്യൂജിഐഎസ്) ഉപയോഗിച്ച് ഭൂപടങ്ങൾ ഡിജിറ്റലായി തയ്യാറാക്കുന്നതിനുളള കഴിവും സർട്ടിഫിക്കറ്റും അഭിലഷണീയം: വാട്ടർഷെഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിലുളള പാടവം, ശമ്പളം- 12000 രൂപ

ജിഐഎസ് ടെക്‌നീഷ്യൻ: ഒഴിവ് -രണ്ട്, കാലാവധി- 2017 മാർച്ച് 31 അല്ലെങ്കിൽ പ്രോജക്ട് തീരുന്നതു വരെ. യോഗ്യത: ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിലുളള (ജിഐഎസ്) സർട്ടിഫിക്കറ്റ്/കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗിലുളള സർട്ടിഫിക്കറ്റ്, സ്വതന്ത്ര സോഫ്റ്റ്‌വേയർ (ക്യൂജിഐഎസ്) ഉപയോഗിച്ച് ഭൂപടങ്ങൾ ഡിജിറ്റലായി തയ്യാറാക്കുന്നതിനുളള കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തനപരിചയം. അഭിലഷണീയം: വാട്ടർഷെഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിലുളള പ്രവൃത്തി പരിചയം, ശമ്പളം- 12000 രൂപ

താൽപര്യമുളളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം തൃശ്ശൂർ മുൻസിപ്പൽ ഷോപ്പിംഗ് കോപ്ലക്‌സിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ലാന്റ് യൂസ് ബോർഡ് റീജിയണൽ ഓഫീസിൽ മെയ് 31 രാവിലെ ഒൻപത് മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റ്ർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2321868 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K