24 March, 2021 07:44:39 PM


ഭക്ഷ്യസംരംഭകര്‍ക്കായി എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/ രജിസ്ട്രേഷന്‍ മേള



പട്ടാമ്പി: ഭക്ഷ്യസുരക്ഷാ സര്‍ക്കിളിലെ (മുതുതല, കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍, ഓങ്ങല്ലൂര്‍ പഞ്ചായത്തുകള്‍, പട്ടാമ്പി മുനിസിപ്പാലിറ്റി) ഭക്ഷ്യസംരംഭകര്‍ക്കായി എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/ രജിസ്ട്രേഷന്‍ മേള മാര്‍ച്ച് 26, 27 തീയതികളില്‍ പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനു സമീപം 'സേവിക ജനസേവന കേന്ദ്രത്തില്‍' നടത്തും. എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/ രജിസ്ട്രേഷന്‍ എടുക്കാത്ത ഭക്ഷണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, കാന്റീനുകള്‍, ആരാധനാലയങ്ങള്‍ മുതലായവ മേളയില്‍ പങ്കെടുക്കണമെന്ന് പട്ടാമ്പി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K