25 March, 2021 05:30:40 PM


ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടാം; വാഹനപര്യടനം 26ന് ആലത്തൂരില്‍

ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടാം; വാഹനപര്യടനം 26ന് ആലത്തൂരില്‍ http://www.kairalynews.com/news/30153



പാലക്കാട്: നിയമസഭാ  തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി  ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം),  വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വാഹനം മാര്‍ച്ച് 26ന് ആലത്തൂരില്‍ പര്യടനം നടത്തും. മാര്‍ച്ച് 27 ന് നെന്മാറ നിയോജക മണ്ഡലത്തിലും 28 മുതല്‍ മൂന്നുദിവസം അട്ടപ്പാടിയിലെ ട്രൈബല്‍ മേഖലയിലുമാണ് പര്യടനം നടത്തുക.
 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞ മേഖലകള്‍, പൊതുസ്ഥലങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വാഹനപര്യടനം നടത്തുന്നത്. സ്വീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മെഷീനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കും. മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വോട്ടിങ് മെഷീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ പ്രസ്തുത മെഷീനുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് വാഹനപര്യടനം കൊണ്ട് ലക്ഷ്യമിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K