13 April, 2021 10:34:45 PM


യാത്ര ഇരുന്ന് മാത്രം; കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസുകളില്‍ നിയന്ത്രണം



പാലക്കാട്: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ യാത്രക്കാരെ ഇരുത്തികൊണ്ട് മാത്രമേ സര്‍വീസ് അനുവദിക്കുകയുള്ളൂവെന്നും ബസ്സില്‍ സ്റ്റാന്‍ഡിങ് യാത്രക്കാരെ അനുവദിക്കരുതെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി. ശിവകുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വി. എ.  സഹദേവന്‍ എന്നിവര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയും നടപടികളും സ്വീകരിക്കും.


പൊതു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍പ് ഡെസ്‌ക് സേവനം


വനിത ശിശുവികസന വകുപ്പ് , ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി 'കൂടെ' മുഴുവന്‍ സമയ ഹെല്‍പ് ഡെസ്‌ക് സേവനം ആരംഭിച്ചതായി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സംബന്ധമായ സംശയനിവാരണത്തിനും അനാവശ്യ പരീക്ഷാപ്പേടിയും മാനസികസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിനും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും  പൊതു പരീക്ഷ അവസാനിക്കുന്നതുവരെ 9656005776, 9744492636, 7356207048, 9645647045 നമ്പറുകളില്‍ ബന്ധപ്പെടാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K