01 January, 2016 12:55:47 PM


ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം സൗജന്യ വൈദ്യുതി കണക്ഷന്‍: ആര്യാടന്‍ മുഹമ്മദ്

കുമളി: അപേക്ഷ നല്‍കിയിട്ടുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഒരുമാസത്തിനുള്ളില്‍ സൗജന്യമായി വൈദ്യുതി കണക്ഷന്‍ അനുവദിക്കുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌.

അടുത്ത ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നാടിന്‌ സമര്‍പ്പിക്കാനാണ്‌ ലക്ഷ്യം. ഇടുക്കിയില്‍ തുടങ്ങാനിരിക്കുന്ന മൂന്ന്‌ സബ്‌ സ്‌റ്റേഷനുകളുടെ പ്രാരംഭ നടപടി പൂര്‍ത്തിയായി വരികയാണ്‌. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക്‌ രണ്ട്‌ എല്‍.ഇ.ഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും. മറ്റുള്ളവര്‍ക്ക്‌ 100 രൂപ നിരക്കിലും എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യും. നിലവില്‍ ലോഡ്‌ ഷെഡിങ്‌ ഇല്ലാത്ത രാജ്യത്തെ ഏക സംസ്‌ഥാനം കേരളമാണ്‌. ഊര്‍ജത്തിന്റെ ഉപയോഗം പരമാവധി കുറച്ച്‌ ഊര്‍ജ സംരക്ഷണത്തിന്‌ വേണ്ട നടപടി സ്വീകരിക്കാന്‍ ഏവരും പ്രതിജ്‌ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.

 പദ്ധതിയുടെ നിര്‍മാണത്തിന്‌ 914 ലക്ഷം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. പദ്ധതി പൂര്‍ത്തിയായാല്‍ കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ 25,000 ലധികം കുടുംബങ്ങള്‍ക്ക്‌ പ്രയോജനകരമാകും.


അട്ടപ്പള്ളത്ത്‌ 33 കെ.വി സബ്‌ സ്‌റ്റേഷന്‍റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 10 മാസം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. 








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K