29 April, 2021 07:41:15 AM


കൊവിഡ്: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചയ്ക്കുള്ളിൽ എത്തും



ദില്ലി: കൊവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചക്കുള്ളിൽ എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്തുക്കളുമടങ്ങുന്ന അടിയന്തര വസ്തുക്കളാണ് അമേരിക്കയിൽ നിന്നെത്തുക. രാജ്യത്തുടനീളമുള്ള ഓക്‌സിജൻ വിതരണത്തിന് ഇത് സഹായകരമാകുമെന്നാണ് കണക്ക് കൂട്ടൽ.


റഷ്യയിൽ നിന്നുള്ള സ്ഫുട്‌നിക് വാക്‌സിൻ അടക്കമുള്ള അടിയന്തര മെഡിക്കൽ വസ്തുക്കൾ നാളെയോടെ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അമേരിക്ക രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോവിഷീൽഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K