21 May, 2021 02:47:48 PM


ഗാസയിലെ ഏറ്റുമുട്ടല്‍ അവസാനിച്ചു; ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു




ഗാസ സിറ്റി: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷമവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ഉടന്‍ തന്നെ ഗാസയിൽ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയും മോസ്‌ക്കുകളില്‍ നിന്ന് ചെറുത്ത് നില്‍പിന്റെ വിജയമെന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്തു. 

വ്യാഴാഴ്ചയും ഗാസാ നഗരത്തിനുമേല്‍ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരുന്നു. 65 കുട്ടികളുള്‍പ്പെടെ 230 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1710 പേര്‍ക്ക് പരിക്കുമേറ്റു. കൊല്ലപ്പെട്ടവരില്‍ 20 ഹമാസ് പ്രവര്‍ത്തകരേ ഉള്ളൂവെന്നാണ് പലസ്തീന്‍ പറയുന്നത്. എന്നാല്‍, ഭൂരിഭാഗവും ഹമാസ് പ്രവര്‍ത്തകരാണെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളില്‍ രണ്ടു കുട്ടികളും ഒരു സൈനികനുമടക്കം പത്തുപേരാണ് ഇസ്രയേല്‍ ഭാഗത്ത്  കൊല്ലപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K