26 May, 2021 11:22:06 PM


'പോക്കറ്റ്സ്' ഡിജിറ്റല്‍ വാലറ്റ് യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്




കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ 'പോക്കറ്റ്സ്' ഡിജിറ്റല്‍ വാലറ്റുമായി യുപിഐ ഐഡിയെ ലിങ്ക് ചെയ്യാവുന്ന നൂതന സൗകര്യം ഏര്‍പ്പെടുത്തി. ഏതെങ്കിലും സേവിങ് അക്കൗണ്ടുമായി ഇത്തരം ഐഡികള്‍ ലിങ്ക് ചെയ്യണമെന്ന നിലവിലെ വ്യവസ്ഥ ഇതോടെ മാറുകയാണ്.


ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളല്ലാത്ത പുതിയ ഉപയോക്താക്കള്‍ക്കും ഇനി 'പോക്കറ്റുമായി' ലിങ്ക് ചെയ്ത യുപിഐ ഐഡി ഉടന്‍ ലഭ്യമാകും. നിലവില്‍ യുപിഐ ഐഡിയുള്ള ഉപഭോക്താക്കള്‍ക്ക് 'പോക്കറ്റില്‍' ലോഗ് ചെയ്യുമ്പോള്‍ പുതിയ ഐഡി ലഭിക്കും. ഇതുവഴി നിത്യേന ചെറിയ മൂല്യമുള്ള ഇടപാടുകള്‍ നേരിട്ട് പോക്കറ്റ് വാലറ്റ് ഉപയോഗിച്ച് സുരക്ഷിതമായി നടത്താം. സേവിങ്സ് അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ ഒരുപാട് എന്‍ട്രികള്‍ വരുന്നത് ഇതുവഴി ഒഴിവാക്കാം. സേവിങ്സ് അക്കൗണ്ട് ഇല്ലാത്ത കോളജ് വിദ്യാര്‍ത്ഥികളെ പോലുള്ളവര്‍ക്കും ഇത് സൗകര്യ പ്രദമാണ്.


സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെയല്ലാതെ വാലറ്റിലൂടെ യുപിഐ ഇടപാടു നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ. 'പോക്കറ്റ്സ്'ഡിജിറ്റല്‍ വാലറ്റ് യുപിഐ നെറ്റ്വര്‍ക്കുമായി ലിങ്ക് ചെയ്യുന്നതിന് ബാങ്ക് എന്‍പിസിഐയുമായി സഹകരിക്കുന്നു.


ഇതോടെ 'പോക്കറ്റ്സ' ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സേവിങ്സ് ബാങ്ക് ഉപയോഗിക്കാതെ തന്നെ വാലറ്റ് ബാലന്‍സിലൂടെ പണം നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാം. വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക്, ബാങ്ക് അക്കൗണ്ടുകളിലേക്ക് അല്ലെങ്കില്‍ കോണ്‍ടാക്റ്റിലുള്ള ആര്‍ക്കെങ്കിലും പണം അയക്കുന്നതു പോലുള്ള ഇടപാടുകള്‍ നടത്താം. ക്യൂആര്‍ കോഡ് സ്‌കാനിങ്ങിലൂടെ വ്യാപാരികള്‍ക്കും പണം നല്‍കാം. കൂടാതെ വാലറ്റ് ഉപയോഗിച്ചുള്ള ഓരോ ഇടപാടിനും ആവേശകരമായ റിവാര്‍ഡുകളും ഉപയോക്താവിന് ലഭിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K