27 May, 2021 08:00:05 AM


13,500 കോ​ടി​യു​ടെ വാ​യ്പാ​ത്ത​ട്ടി​പ്പ് : മെ​ഹു​ൽ ചോ​ക്സി​ ഡൊ​മ​നി​ക്ക​യി​ൽ​ പി​ടി​യിൽ



ദില്ലി : ആ​ൻ​റി​ഗ്വ​യി​ൽ നി​ന്ന് ഒ​ളി​ച്ചു​ക​ട​ന്ന വി​വാ​ദ വ​ജ്ര​വ്യാ​പാ​രി മെ​ഹു​ൽ ചോ​ക്സി പി​ടി​യി​ൽ. ക്യൂ​ബ​യി​ലേ​ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ ഡൊ​മ​നി​ക്ക​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​മാ​യ ആ​ന്‍റി​ഗ്വ​യി​ൽ​നി​ന്ന് 62 കാ​ര​നെ ഈ ​ആ​ഴ്ച ആ​ദ്യം കാ​ണാ​താ​യി​രു​ന്നു.
പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്പാ​ത്ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ ചോ​ക്സി​യെ വി​ട്ടു​കി​ട്ടാ​ൻ സി​ബി​ഐ​യും ഇ​ഡി​യും ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന്‍റി​ഗ​യി​ൽ​നി​ന്നും ഇ​യാ​ളു​ടെ തി​രോ​ധാ​നം.


ചോ​ക്സി​യെ കാ​ണാ​താ​യെ​ന്ന വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ന്‍റ​ർ​പോ​ൾ "യെ​ല്ലോ കോ​ർ​ണ​ർ' നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡൊ​മി​നി​ക്ക​യി​ൽ നി​ന്ന് മെ​ഹു​ൽ ചോ​ക്സി​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ന്‍റി​ഗ അ​ധി​കൃ​ത​ർ​ക്ക് ഇ​യാ​ളെ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K