27 May, 2021 09:40:30 PM


വിഴിഞ്ഞം ബോട്ടപകടം: രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം മൂന്നായി



തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ടപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പുതിയ തുറമുഖത്തിനായി മണ്ണ് മാറ്റിയതാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. വിഴിഞ്ഞത്തിന് നിന്നും കടലില്‍ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്.


പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ പൂവാറില്‍ കണ്ടെത്തുകയായിരുന്നു. പൂന്തുറ സ്വദേശി ഡേവിഡ്സണിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു മണല്‍ത്തിട്ടയിലിടിച്ച്‌ വള്ളങ്ങള്‍ മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K